Loading ...

Home International

സിറിയയിലെ യുഎസ് സൈനിക താവള ആക്രമണം; പിന്നില്‍ ഇറാനാണെന്ന് അമേരിക്ക

വാഷിങ്​ടണ്‍: ദക്ഷിണ സിറിയയിലെ യുഎസ് സൈനിക താവളം ആക്രമിച്ചത്​ ഇറാനാണെന്ന്​ ഉന്നത അമേരിക്കന്‍ വൃത്തങ്ങള്‍.​ ഡ്രോണുകള്‍ അയച്ചത് ​ ഇറാനില്‍ നിന്നല്ലെങ്കിലും, അവരുടെ സഹായത്തോടെയാണ്​ ആ​ക്രമണം നടന്നതെന്ന്​ യുഎസ് വിലയിരുത്തുന്നതായി അസോസിയേറ്റഡ്​ ​പ്രസ്​ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. ദക്ഷിണ സിറിയയിലെ അല്‍താന്‍ഫ്​ സൈനിക താവളമാണ്​ കഴിഞ്ഞ ദിവസം ആ​ക്രമിക്കപ്പെട്ടത്​. സ്​ഫോടന ശേഷിയുള്ള അഞ്ചു ഡ്രോണുകളാണ്​ സൈനിക കേ​ന്ദ്രം ലക്ഷ്യമാക്കി വന്നത്​. അതെ സമയം സംഭവത്തില്‍ ആളപായo സ്ഥിരീകരിച്ചിട്ടില്ല . എങ്കിലും യു.എസ്​- ഇറാന്‍ ബന്ധം ആക്രമണത്തിലൂടെ കൂടുതല്‍ വഷളാകുമെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു . ഐ.എസ്​ ആക്രമണം പ്രതിരോധിക്കാന്‍ യുഎസും സഖ്യ കക്ഷികളും സിറിയന്‍ സുരക്ഷ ഉദ്യോഗസ്​ഥര്‍ക്ക്​ പരിശീലനം നല്‍കുന്നത്​ അല്‍താന്‍ഫ്​ ​സൈനിക കേന്ദ്രത്തില്‍ നിന്നാണ്​. തെഹ്​റാനില്‍ നിന്നും ദക്ഷിണ ലെബനാനിലേക്കുള്ള വഴിമധ്യേയാണ്​ കേന്ദ്രം സ്​ഥിതി ചെയ്യുന്നത്​.

Related News