Loading ...

Home International

സൈനികരെ പ്രഹരിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാം- എന്റെ വിലങ്ങ് അഴിക്കൂ- ജഡ്ജിയോട് പെണ്കുട്ടി

തനിക്കും സഹോദരിക്കും നേരെ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തി പരിഹസിച്ച ഇസ്രയേലി സൈനികരെ 16കാരി മര്‍ദ്ദിച്ച വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാലിപ്പോള്‍ പ്രചരിക്കുന്നത് 16കാരി ജഡ്ജിയോട് പറഞ്ഞ മറുപടിയാണ്. സൈനികരെ മര്‍ദ്ദിച്ചയുടന്‍ അഹദ് തമീമിയെന്ന പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിലും
 à´¹à´¾à´œà´°à´¾à´•àµà´•à´¿. വിചാരണവേളയില്‍ ജഡ്ജി പെണ്‍കുട്ടിയോട് ചോദിച്ചു. നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ പ്രഹരിച്ചത്? പെണ്‍കുട്ടിയുടെ മറുപടി കേട്ട് ജഡ്ജിയും കോടതിയിലുള്ളവരും ഞെട്ടി. യാതൊരു കൂസലുമില്ലാതെ അവള്‍ ജഡ്ജിയോട് പറഞ്ഞത്, എന്റെ വിലങ്ങ് അഴിക്കൂ, സൈനികരെ പ്രഹരിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാമെന്ന്. ജയില്‍ ശിക്ഷ ഉറപ്പായിട്ടും തമീമി ജഡ്ജിയോട് പറഞ്ഞ മറുപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്.

തമീമിയുടെ അമ്മക്കും സഹോദരിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ജനുവരി എട്ട് വരെ ഇവരെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടു. 2015 ല്‍ സഹോദരനെ സൈന്യം പിടികൂടിയപ്പോള്‍ അവനെ രക്ഷിക്കാന്‍ തമീമി സൈനികനെ പിടിച്ചുവെച്ച് അയാളുടെ കയ്യില്‍ കടിച്ചു മുറിവേല്‍പ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Related News