Loading ...

Home International

ചൈനയില്‍ മൂന്നു വയസ്‌ മുതലുള്ള കുട്ടികള്‍ക്ക് വാക്സിന്‍

ബെ​​​യ്ജിം​​​ഗ്: കു​​​ട്ടി​​​ക​​​ള്‍​​​ക്കു കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ ന​​​ല്‍​​​കാ​​​ന്‍ നീ​​​ക്ക​​​വു​​​മാ​​​യി ചൈ​​​ന. മൂ​​​ന്നു മു​​​ത​​​ല്‍ 11 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ള്‍ വാ​​​ക്സി​​​ന്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഞ്ചു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലെ പ്രാ​​​ദേ​​​ശി​​​ക, പ്രൊ​​​വി​​​ന്‍​​​ഷ​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ള്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി.

76 ശ​​​ത​​​മാ​​​നം ജ​​​ന​​​ത്തി​​​നും വാ​​​ക്സി​​​ന്‍ ന​​​ല്‍​​​കി​​​യ​​​തി​​​ന്‍റെ​​​യും കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തോ​​​ടു വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത നി​​​ല​​​പാ​​​ട് തു​​​ട​​​രു​​​ന്ന​​​തി​​​ന്‍റെ​​​യും തു​​​ട​​​ര്‍​​​ച്ച​​​യാ​​​യാണ് ഈ ​​​ന​​​ട​​​പ​​​ടി. 140 കോ​​​ടി ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ 107 കോ​​​ടി ആ​​​ളു​​​ക​​​ള്‍​​​ക്കും ചൈ​​​ന വാ​​​ക്സി​​​ന്‍ ന​​​ല്‍​​​കി​​​ക്ക​​​ഴി​​​ഞ്ഞു.

മൂ​​​ന്നി​​​നും പ​​​തി​​​നേ​​​ഴി​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​​​ക്കു സി​​​നോ​​​ഫാം, സി​​​നോ​​​വാ​​​ക് എ​​​ന്നീ വാ​​​ക്സി​​​നു​​​ക​​​ള്‍ ന​​​ല്‍​​​കാ​​​ന്‍ ജൂ​​​ണി​​​ല്‍ ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​നു​​​മ​​​തി ന​​​ല്‍​​​കി​​​യി​​​രു​​​ന്നു.

ചൈ​​​ന ആ​​​ഭ്യ​​​ന്ത​​​ര ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്‍​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ചി​​​ലി, കം​​​ബോ​​​ഡി​​​യ, അ​​​ര്‍​​​ജ​​​ന്‍റീ​​​ന ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളും ഈ ​​​വാ​​​ക്സി​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി. ഫൈ​​​സ​​​റും മോ​​​ഡേ​​​ണ​​​യും ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വാ​​​ക്സി​​​ന്‍ ല​​​ഭി​​​ക്കാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടി​​​യ​​​വ​​​ര്‍ ചൈ​​​ന​​​യു​​​ടെ വാ​​​ക്സി​​​നു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ മാ​​​ത്രം 120 കോ​​​ടി ഡോ​​​സ് വാ​​​ക്സി​​​ന്‍ ചൈ​​​ന ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, പു​​​തി​​​യ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യ ഗ​​​ന്‍​​​സു​​​വി​​​ലേ​​​ക്കു ചൈ​​​ന പ്ര​​​വേ​​​ശ​​​നം ത​​​ട​​​ഞ്ഞു.

Related News