Loading ...

Home Kerala

അങ്കണവാടി ജീവനക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഇതിനായി 66,10,100 രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും സംസ്ഥാനമാകെ ഒരേ മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നത്. ജില്ലാ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്കാണ് ജീവനക്കാര്‍ക്ക് കാര്‍ഡ് അച്ചടിച്ച ലഭ്യമാക്കേണ്ട ചുമതല. സ്ഥിരം ജീവനക്കാരായ 33115 വര്‍ക്കര്‍മാര്‍ക്കും 32986 ഹെല്‍പ്പര്‍മാര്‍ക്കും ഇതോടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാകും. കാര്‍ഡിന്‍റെ രൂപരേഖ വകുപ്പ് ആസ്ഥാനത്തു നിന്ന് തയ്യാറാക്കി ജില്ലാ ഓഫീസുകളിലേക്ക് ഇ മെയില്‍ ആയി നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്‌ ഡിജിറ്റല്‍ അച്ചടിയിലാണ് കാര്‍ഡ് ലഭ്യമാക്കുക. ഒരു കാര്‍ഡിന് 100 രൂപയാണ് ചെലവ് കണക്കാക്കുന്നത്. താല്‍കാലിക ജീവനക്കാര്‍ക്ക് ഇതേ മാതൃകയില്‍ പേപ്പര്‍ കാര്‍ഡ് ആണ് നല്‍കുക. നവംബര്‍ മുപ്പത്തിനകം ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

Related News