Loading ...

Home Gulf

സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം, നടപടിയുമായി ഖത്തര്‍

രാജ്യത്തുള്ള എല്ലാ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഖത്തര്‍. എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്‌ലമാനിയാണ് വ്യക്തമാക്കിയത്. 2021 ലെ ആരോഗ്യ ചികിത്സ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇരുപത്തിരണ്ടാം നിയമം അടിസ്ഥാനമാക്കിയാണ് സന്ദര്‍ശകരുള്‍പ്പെടെ എല്ലാ പ്രവാസികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

കോര്‍പറേഷന്‍ ഹെല്‍ത്ത് സെന്ററുകളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഉള്‍പ്പെടെയുള്ളവയില്‍ മികച്ച രീതിയിലുള്ള ചികിത്സ ഉറപ്പുവരുത്തുവാന്‍ സാധിക്കും. മാത്രമല്ല, ആവശ്യമായി വരികയാണെങ്കില്‍ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സേവനവും ലഭ്യമാകുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം, രാജ്യത്തുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ തന്നെ സ്വദേശികള്‍ക്ക് വേണ്ട ചികിത്സ ലഭിക്കുമെന്നും ചികിത്സ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.


Related News