Loading ...

Home Gulf

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് സന്ദര്‍ശന വിസാ കാലാവധി നീട്ടി സൗദി

റിയാദ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശന വിസാ കാലാവധി സൗദി വീണ്ടും നീട്ടി.നവംബര്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ഉപയോഗിക്കാത്ത സന്ദര്‍ശക വിസകളുടെ കാാലവധിയാണ് ദീര്‍ഘിപ്പിച്ച്‌ നല്‍കിയത്. സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ച വിസകളുടെ കാലാവധിയാണ് നടപടികളൊന്നുമില്ലാതെ പുതുക്കി നല്‍കുക. നേരത്തെ പലതവണ കാലാവധി നീട്ടി ലഭിച്ച വിസകള്‍ക്കും ആനുകൂല്യം ലഭ്യമാകും. സന്ദര്‍ശക വിസ ലഭിച്ചിട്ടും നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാതെ കുടങ്ങിയ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് പ്രഖ്യാപനം പ്രയോജനപ്പെടും. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് നിലവില്‍ നേരിട്ട് യാത്ര ചെയ്യുന്നതിന് അനുമതിയുള്ളത്.

Related News