Loading ...

Home USA

ന്യൂയോര്‍ക്ക് സിറ്റി ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു

ന്യൂയോര്‍ക്ക്:- നവംബര്‍ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റിയിലെ ഏര്‍ലി വോട്ടിംഗ് ഒക്ടോബര്‍ 23 ശനിയാഴ്ച ആരംഭിച്ചു.ന്യൂയോര്‍ക്ക് സിറ്റി മേയര്‍ , പബ്ളിക്ക് അഡ്വക്കേറ്റ്സ് കണ്‍ട്രോളര്‍ , സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലേക്കാണ് നവംബര്‍ 2 - ന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 23 ശനിയാഴ്ച മുതല്‍ ഒക്ടോ 31 ഞായറാഴ്ച വരെയാണ് ഏര്‍ലി വോട്ടിംഗ് . 2013 മുതല്‍ തുടര്‍ച്ചയായി രണ്ടു ടേം വിജയിച്ച നിലവിലുള്ള ഡമോക്രാറ്റിക് മേയര്‍ ബില്‍ ഡി ബ്ളാസിയോ ഒഴിഞ്ഞ സീറ്റിലേക്ക് എറിക്ക് ആഡംസു (ഡമോ ), കര്‍ട്ടിസ് സ്ലീവ (റിപ്പബ്ളിക്കന്‍ ) എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ എറിക്ക് ആഡംസിനാണ് വിജയ സാധ്യത. പ്രൈമറി തിരഞ്ഞെടുപ്പില്‍ എറിക്ക് 404513 വോട്ടുകള്‍ നേടിയപ്പോള്‍, റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് 32512 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ന്യൂജേഴ്സി സിറ്റിയിലും ഇന്ന് ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു. രണ്ടു സിറ്റികളിലും, വോട്ടു രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ അതിരാവിലെ തന്നെ പോളിംഗ് സ്റ്റേഷനില്‍ എത്തിയിരുന്നു.

Related News