Loading ...

Home National

ഉത്തരാഖണ്ഡ് ദുരന്തം; മരണം 77 ആയി

ഡറാഡൂണ്‍: ഒക്ടോബര്‍ 17, 18 തീയതികളില്‍ നടന്ന പ്രകൃതി ദുരന്തങ്ങളില്‍ 77 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ദുരന്തത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. ഒപ്പം നാലു പേരെ കാണാതായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 224 വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച ബഗേശ്വര്‍ ജില്ലയിലെ സുദേര്‍ദുംഗയില്‍ കാണാതായ അഞ്ച് വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിനിടെ കന്‍ഫി മേഖലയില്‍ 19 പേര്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം . പിന്ദാരിയില്‍ നിന്ന് 33 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഉത്തരകാശി ജില്ലയിലെ ചിത്കുല്‍-ഹര്‍സില്‍ രണ്ട് വിനോദ സഞ്ചാരികളെ കാണാതായിട്ടുണ്ട്.

അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയെ ബന്ധിപ്പിക്കുന്ന ജോഷിമഠ്-ഹാത് നിതി ബോര്‍ഡര്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തതായി ബി.ആര്‍.ഒ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഈ റോഡില്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത് .


Related News