Loading ...

Home National

ഹിമാലയത്തില്‍ മഞ്ഞുമലയിടിച്ചില്‍; 3 പര്‍വ്വതാരോഹകര്‍ കൊല്ലപ്പെട്ടു, 10 പേരെ രക്ഷപെടുത്തി സൈന്യം

കിന്നര്‍: ഹിമാലയ സാനുക്കളില്‍ മഞ്ഞുമലയിടഞ്ഞ് മൂന്ന് സാഹസിക പര്‍വ്വതാരോഹകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട പത്തുപേരെ രക്ഷപെടുത്തിയതായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അറിയിച്ചു. പര്‍വ്വതാരോഹക സംഘത്തിലെ രാജേന്ദ്ര പഥക്, അശോക് ഭലേറാവു, ദീപക് റാവു എന്നിവരാണ് മരണപ്പെട്ടതെന്ന് ഐ.ടി.ബി.പി അറിയിച്ചു. 'മൂന്ന് പര്‍വ്വതാരോഹകര്‍ ഹിമാലയത്തിലെ മഞ്ഞുമലയിടിച്ചില്‍പെട്ട് കൊല്ലപ്പെട്ടു. പത്തുപേരെയാണ് രക്ഷിക്കാനായത്. 15000 അടി ഉയരത്തില്‍ പര്‍വ്വതാരോഹക സംഘം എത്തിയപ്പോഴാണ് മലയിടിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മഞ്ഞിനടിയില്‍പ്പെട്ടവരെ കണ്ടെത്തിയത്.'ഐ.ടി.ബി.പി അധികൃതര്‍ അറിയിച്ചു. ഹിമാലയത്തിലെ കിന്നര്‍ ജില്ലയിലെ രോഹ്‌റു ഗ്രാമത്തില്‍ നിന്നും ബുറുവാ ഗ്രാമത്തിലേ ക്കാണ് ഒക്ടോബര്‍ 17ന് സംഘം യാത്ര തിരിച്ചത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സംഘ ത്തിന് വഴിതെറ്റിയെന്നാണ് കണ്ടെത്തല്‍. ബുറുവാ കാണ്ട ടോപ് എന്ന് വിളിക്കുന്ന മേഖലയില്‍ നിന്നാണ് സൈന്യത്തിന് പര്‍വ്വതാരോഹകരെ കണ്ടെത്താനായത്. 13 പേരില്‍ 12 പേര്‍ മഹാ രാഷ്‌ട്രയില്‍ നിന്നുള്ളവരും ഒരാള്‍ കൊല്‍ക്കത്ത നിവാസിയുമാണെന്ന് സൈന്യം അറിയിച്ചു.

Related News