Loading ...

Home health

ഓരോ വര്ഷവും 72300 പേര് ആമാശയ അര്ബുദം ബാധിച്ചു മരിക്കുന്നു- ഇതിനെ പ്രതിരോധിക്കാന് തക്കാളി നല്ലത്

പ്രായ വ്യത്യാസമില്ലാതെ വരുന്ന രോഗമാണ് അര്‍ബുദം. തുടക്കത്തില്‍ ചികിത്സിക്കുകയാണെങ്കില്‍ പാടെ മാറ്റാന്‍ സാധിക്കുന്ന അസുഖമാണിത്. മിക്കവരും അറിയാതെ പോകുന്നതിനാലാണ് മരണപ്പെടുന്നത്. അതേസമയം വയറിനുള്ളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ തക്കാളിനീരിനാവുമെന്ന് പഠനം.

  ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വര്‍ഷവും 72300 പേരാണ് ആമാശയ അര്‍ബുദം ബാധിച്ചു മരിക്കുന്നത്. ഇറ്റലിയിലെ മെര്‍ക്കോഗ്ലിയാനോ ഓങ്കോളജി റിസര്‍ച്ച് സെന്ററിലെ ഗവേഷരാണ് à´ˆ കാന്‍സറിനെ പ്രതിരോധിക്കാന്‍ തക്കാളിനീരിനാവുമെന്ന പഠനം നടത്തിയത്. പഠനത്തില്‍ ഗാസ്ട്രിക് കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് തക്കാളി നീരിന് ഉണ്ടെന്നു തെളിഞ്ഞു. തക്കാളിയില്‍ ലൈകോപിന്‍ എന്ന രാസസംയുക്തമുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ്. à´ˆ രാസവസ്തുവാണ് കാന്‍സറിന്റെ ശത്രുവായി ഇതുവരെ കരുതിയിരുന്നത്. à´ˆ ലൈകോപിന്‍ തന്നെയാണ് തക്കാളിപ്പഴത്തിന് ചുവപ്പു നിറം നല്‍കുന്നതും. പഴുത്തു ചുവന്ന തക്കാളി കഴിക്കുക. പച്ച തക്കാളിയിലോ മഞ്ഞ തക്കാളിയിലോ ലൈകോപിന്‍ ഇല്ല. സാമ്പാറില്‍ പച്ച തക്കാളി ഇടുന്നതുമൂലം നാം ഉദ്ദേശിക്കുന്ന ഫലസിദ്ധിയുണ്ടാവില്ല. ലൈകോപിന്‍ തക്കാളിപ്പഴത്തില്‍ മാത്രമല്ല തണ്ണിമത്തന്‍, കറുത്ത മുന്തിരിങ്ങ എന്നിവയിലും കാണുന്നു. എന്നാല്‍, തക്കാളിപ്പഴത്തിലാണ് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നത്. അര്‍ബുദത്തെ തടയാനുള്ള കഴിവ് ലൈക്കോപിന് മാത്രമല്ല എന്നും തക്കാളി മുഴുവനോടെ ഫലപ്രദമാണെന്നും ഗവേഷകനായ ഡാനിയേല ബാരോണ്‍ പറയുന്നു.

ലോകത്ത് സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ നാലാമത്തെതാണ് ആമാശയ അര്‍ബുദം. നെഞ്ചെരിച്ചില്‍, ദഹനക്കേട്, ഭക്ഷണം ഇറക്കാന്‍ പ്രയാസം അനുഭവപ്പെടുക. മുതലായവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങള്‍. ജനിതക കാരണങ്ങള്‍, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, ഹെലിക്കേ ബാക്ടര്‍ ഐലോറി ഇന്‍ഫക്ഷന്‍ ഇവയും രോഗകാരണമാകാം. 55 വയസു കഴിഞ്ഞവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍, സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് ഈ രോഗം ബാധിക്കുന്നതായി കാണുന്നത്.

  അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയും à´…à´µ പെരുകുന്നതും തടയാന്‍ തക്കാളിക്കു കഴിയുമെന്നു പഠനത്തില്‍ തെളിഞ്ഞു. സാന്‍മാര്‍സാനോ, കോര്‍ബാറിനോ എന്നീ ഇനം തക്കാളി സത്തുകളാണ് പഠനത്തിനുപയോഗിച്ചത്. തക്കാളി ലോകമെമ്പാടും ഭക്ഷണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയിലെ ഒരു പ്രധാന ഘടകവും തക്കാളിയാണ്. ആമാശയ അര്‍ബുദം തടയാന്‍ തക്കാളി ഫലപ്രദം എന്ന് തെളിയിച്ച à´ˆ പഠനം ജേണല്‍ ഓഫ് സെല്ലുലാര്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related News