Loading ...

Home International

പാക്കിസ്ഥാനുമായി വ്യോമപാത പങ്കിടാനുള്ള നിര്‍ണ്ണായക നീക്കവുമായി അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്താനുമായി വ്യോമപാത പങ്കിടാനുള്ള നിര്‍ണ്ണായക നീക്കവുമായി അമേരിക്ക. താലിബാന് മേല്‍ നിരീക്ഷണം ശക്തമാക്കാനും ഭീകരര്‍ക്കെതിരെ നടപടി എടുക്കാനുമായി പാക് വ്യോമപാത ഉപയോഗിക്കാനാണ് നീക്കം. അമേരിക്കന്‍ പാര്‍ല മെന്‌റിലെ സെനറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച റിപ്പോര്‍ട്ടിലാണ് പ്രതിരോധ വകുപ്പ് വിശദീകരണം നല്‍കിയത്. അഫ്ഗാനില്‍ നിന്നും സൈനിക പിന്മാറ്റം ആരംഭിക്കും മുന്നേ അമേരിക്ക പാകിസ്താനെ സമീപിച്ചിരുന്നു. മേഖലയില്‍ സൈനിക താവളത്തിന് സ്ഥലം ലഭിക്കാനാണ് ഇമ്രാന്‍ ഭരണകൂടവുമായി ബൈഡന്‍ സംസാരിച്ചത്. എന്നാല്‍ താലിബാന് എല്ലാ പിന്തുണയും നല്‍കുന്ന പാകിസ്താന്‍ അമേരിക്കയ്‌ക്ക് വ്യോമതാവളത്തിന് അനുമതി നിഷേധിക്കു കയായിരുന്നു. നിലവില്‍ ഭീകരര്‍ക്ക് ഒളിത്താവളവും സാമ്ബത്തിക സഹായവും മറ്റ് ആനുകൂലങ്ങളും നല്‍കുന്ന പാകിസ്താനെതിരെ അമേരിക്ക സാമ്ബത്തിക ഉപരോധത്തില്‍ പിന്തുണ നല്‍കുകയാണ്. പാകിസ്താന്‍ സൈനികമായി സഹായിച്ചാല്‍ അമേരിക്കയുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദം കുറയ്‌ക്കുക അടക്കമുള്ള നയതന്ത്ര ഒത്തുതീര്‍പ്പുകള്‍ക്ക് സാദ്ധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിലെ രക്ഷാ പ്രവര്‍ത്തന സമയത്ത് അമേരിക്കന്‍ വിമാനങ്ങള്‍ കടന്നുപോകാന്‍ പാകിസ്താന്‍ അനുവാദം നല്‍കിയിരുന്നു. ഔദ്യോഗികമായി പാകിസ്താനുമായി വ്യോമപാത പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നത്.

Related News