Loading ...

Home International

പാക്കിസ്ഥാനില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ പാക് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ട. ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. വടക്കന്‍ വസീരിസ്ഥാന്‍ ഗോത്ര ജില്ലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവിന്റെ പ്രസ്താവനയെ ഉദ്ധരിച്ച്‌ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു. എന്നാല്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയ ഗ്രൂപ്പിന്റെ പേര് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ഖൈബര്‍ പഖ്തുന്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും സൈനിക വക്താവ് അറിയിച്ചു.

Related News