Loading ...

Home Kerala

ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ തി​രി​കെ കി​ട്ട​ണം; സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച്‌ അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: ‌ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​നായി നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് നീങ്ങി അ​മ്മ അ​നു​പ​മ. സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​നു​പ​മ സ​മ​രം ആ​രം​ഭി​ച്ച​ത്.കോടതി വ​നി​താ ക​മ്മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലും പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് അ​നു​പ​മ അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സി​ല്‍ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. വ​നി​താ​ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​ക​ളി​ലും വി​ശ്വാ​സ​മി​ല്ലെ​ന്നും അ​നു​പ​മ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19നാ​ണ് അ​നു​പ​മ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വി​ച്ച്‌ മൂ​ന്നാം ദി​വ​സം ബ​ന്ധു​ക്ക​ള്‍ വ​ന്ന് കു​ഞ്ഞി​നെ ബ​ല​മാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​യി എ​ന്നാ​യി​രു​ന്നു മു​ന്‍ എ​സ്‌എ​ഫ്‌ഐ നേ​താ​വ് അ​നു​പ​മ​യു​ടെ പ​രാ​തിയില്‍ പറയുന്നത് . എന്നാല്‍,സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് കു​ട്ടി​യെ തി​രി​ച്ചേ​ല്‍​പി​ക്കാം എ​ന്ന് അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞി​രു​ന്നു.

Related News