Loading ...

Home International

ഫൈസര്‍ കോവിഡ് വാക്‌സിന്‍ കൊച്ചുകുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ് ഡി എ

ഫൈസര്‍ കോവിഡ് വാക്‌സിന്‍ കൊച്ചുകുട്ടികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് എഫ് ഡി എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍). അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ് ഡി എ വ്യക്തമാക്കി. വാക്‌സിന്‍ ചെറിയ കുട്ടികള്‍ക്ക് പകര്‍ചവ്യാധിയായ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വര്‍ധിച്ചുവരുന്ന അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു. ചെറിയ കുട്ടികളിലെ രോഗലക്ഷണ അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഷോട് ഏകദേശം 91 ശതമാനം ഫലപ്രദമാണെന്ന് കാണിക്കുന്ന ഡാറ്റ എഫ്ഡിഎ സ്ഥിരീകരിച്ചിരുന്നു. എഫ്ഡിഎ ഷോടുകള്‍ക്ക് അംഗീകാരം നല്‍കിയാല്‍ നവംബര്‍ ആദ്യവാരം ആര്‍ക്കൊക്കെ അവ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കുട്ടികളില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിച്ചതായും പാര്‍ശ്വഫലങ്ങളില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു. വാക്സിന്റെ സുരക്ഷ കുട്ടികളിലേക്കും വ്യാപിപ്പിക്കുന്നതിനായി നമ്മള്‍ കാത്തിരിക്കുകയാണ്. എത്രയും വേഗം അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസര്‍ സിഇഒ ആല്‍ബെര്‍ട് ബൗര്‍ള വ്യക്തമാക്കി.

Related News