Loading ...

Home Kerala

കനത്ത മഴ; വൈദ്യുതി മേഖലയില്‍ 3.98 കോടി രൂപയുടെ നഷ്ടം

കോട്ടയം: കനത്ത കാറ്റും മഴയും ഉരുള്‍പ്പൊട്ടലും മൂലം കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയിലുണ്ടായത് 3.98 കോടി രൂപയുടെ നഷ്ടം. കൂട്ടിക്കല്‍, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ , മുണ്ടക്കയം, എരുമേലി, പാറത്തോട് , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന പാലാ സര്‍ക്കിളില്‍ 3.20 കോടി രൂപയുടേയും കോട്ടയം സര്‍ക്കിളില്‍പ്പെട്ട മണിമല , പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 104809 ഉപഭോക്താക്കളെയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബാധിച്ചത് . 853 ട്രാന്‍സ് ഫോര്‍മറുകള്‍ക്ക് കേട്പാട് സംഭവിച്ചു.185 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 241 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞു. പത്തര കിലോമീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനുകള്‍ക്കും 15.5 കിലോമീറ്റര്‍ ലോടെന്‍ഷന്‍ ലൈനുകള്‍ക്കും നാശമുണ്ടായി . കോട്ടയം സര്‍ക്കിളിലെ കേട്പാടുകള്‍ വ്യാഴാഴ്ചയോടെ പരിഹരിച്ചു പാലാ സര്‍ക്കിളിലെ പ്ലാപ്പിള്ളി, വടക്കേമല, മുണ്ടക്കയം, കൂട്ടിക്കല്‍ ടൗണ്‍, ഏഴേക്കര്‍, ഉറുമ്ബിക്കര എന്നിവിടങ്ങളിലെ 946 കണക്ഷനുകളൊഴികെ ബാക്കിയുള്ള ഇടങ്ങളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി കെ.എസ്. ഇ .ബി അധികൃതര്‍ അറിയിച്ചു

Related News