Loading ...

Home International

കാലാവസ്ഥ വ്യതിയാനം; ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഡല്‍ഹി: അമേരിക്കന്‍ രഹസ്യ അന്വേഷണ എജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം എറ്റവും കൂടുതല്‍ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങള്‍.കാലാവസ്ഥ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന കാര്യത്തില്‍ ആദ്യമായാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ സമഗ്ര റിപ്പോര്‍ട്ട് പുറത്തുവരുന്നത് ഇന്ത്യ ,ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആഗോള തലത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും . ആഗോളതലത്തില്‍ അന്തരീക്ഷ താപനില വര്‍ദ്ധിക്കാന്‍ പോലും ഈ രാഷ്ട്രങ്ങള്‍ കാരണമാകാം എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ഇത് നിയന്ത്രിക്കാന്‍ ഈ രാഷ്ട്രങ്ങള്‍ പുനരുല്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതും,അന്തരീക്ഷ സന്തുലിതാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ളതുമായ ഊര്‍ജ്ജ ഉറവിടങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

Related News