Loading ...

Home Kerala

പ്രഖ്യാപിച്ച നികുതിയിളവില്‍ ഉത്തരവ് ഇറങ്ങിയില്ല; സ്കൂള്‍ ബസുകള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവില്‍ ഉത്തരവ് ഇറങ്ങിയില്ല. ഒരു വര്‍ഷത്തെ വാഹന നികുതിയും പിഴയും അടച്ചാല്‍ മാത്രമേ ഫിറ്റ്നസ് ലഭിക്കു.

2020 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള നികുതിയിളവാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തരവിറങ്ങിയ ശേഷമേ അടച്ച നികുതി തിരികെ നല്‍കു എന്ന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ കനത്തമഴ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഈ മാസം 26നും,ഒക്ടോബര്‍ 18 ന് നടത്തേണ്ട ഹയര്‍ സെക്കണ്ടറി പരീക്ഷയായിരുന്നു കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ചത്.

പിഎസ്‍സി പരീക്ഷ 28നും നടത്താന്‍ തീരുമാനിച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി അറിയിച്ചു.

Related News