Loading ...

Home International

7 .5 ലക്ഷം ഇന്ത്യക്കാര്‍ക്ക് അമേരിക്ക വിടേണ്ടി വരും

എച് – 1 ബി വിസ നിയമത്തില്‍ സമഗ്ര ഭേദഗതി വരുത്തുന്നതിന് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അവിടം വിട്ട് പോരേണ്ടി വരുന്ന വിധത്തിലാണ് ഭേദഗതി.അമേരിക്കയില്‍ ടെക് കമ്പനികളുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് വരുത്തുന്നത്. വിസ നിയമം കര്‍ശനമാകുന്നതോടെ ഏകദേശം 7 .5 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് കരുതുന്നത്.എച് 1 ബി വിസക്കാര്‍ക്ക് വിസയുടെ കാലാവധി നീട്ടികൊടുക്കുന്നത് നിര്‍ത്തലാക്കാനാണ് വാഷിംഗ്ടണ്‍ ആലോചിക്കുന്നത്. ഗ്രീന്‍ കാര്‍ഡ്, യു എസ് പൗരത്വം എന്നിവ നേടുന്നതിനുള്ള അപേക്ഷകള്‍ മേലില്‍ à´ªà´°à´¿à´—ണിക്കേണ്ടതില്ലെന്നാണ് ഹോം ഡിപ്പാര്‍ട്‌മെന്റിന് രഹസ്യമായി നല്‍കിയിട്ടുള്ള ഇന്റെര്‍ണല്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്.നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അഞ്ചു ലക്ഷം മുതല്‍ 7 .5ലക്ഷം ഇന്ത്യക്കാര്‍ക്ക് അമേരിക്ക വിടേണ്ടെണ്ടതായി വരുമെന്ന് ഹോം ഡിപ്പാര്‍ട്‌മെന്റിനെ ഉദ്ധരിച്ചു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ വെള്ളത്തിലാകുമെന്ന് ഇമിഗ്രേഷന്‍ വോയ്‌സ് എന്ന സംഘടനയുടെ വക്താവ് പറഞ്ഞു. സംഘടന ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് എച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടികൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചു അവിടെ തുടരുകയുമാണ് പതിവ്. ഇത്തരത്തില്‍ വിസ കാലാവധി നീട്ടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.വിദഗ്ദ്ധരായ ജോലിക്കാരെ ആകര്‍ഷിക്കുന്നതിന് ഒബാമ ഭരണകൂടം കൊണ്ട് വന്ന എച് 4 à´‡ à´Ž à´¡à´¿ വിസയും ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കും. ഇവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ ജോലി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ എച് 1 ബി വിസ നല്‍കുന്നതും നിര്‍ത്തലാക്കും. ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക. വര്‍ഷം തോറും 85,000 പേര്‍ക്കാണ് അമേരിക്ക എച് – 1 ബി വിസ അനുവദിച്ചു വരുന്നത്. ഫേസ്ബുക്, മൈക്രോസോഫ്റ്റ് , ഗൂഗിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഇത്തരത്തിലുള്ള വിസ ഉപയോഗിച്ചു കൂടുതല്‍ പേരെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇന്‍ഫോസിസ്, വിപ്രോ, à´Ÿà´¿ സി എസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും നിരവധി പേരെ എച് 1 ബി വിസയില്‍ ജോലിക്ക് വച്ചിട്ടുണ്ട്.

Related News