Loading ...

Home Education

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ. നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്ന് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്‌സിഇ അറിയിച്ചു. നേരത്തെ നവംബര്‍ 15 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നു. പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഇരുപരീക്ഷകളും ഓഫ്‌ലൈനായി അതതു സ്‌കൂളുകളിലാണ് നടത്തുക. പത്താം ക്ലാസ് പരീക്ഷ രാവിലെ പതിനൊന്നിനാണ് തുടങ്ങുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉച്ചയ്ക്കു രണ്ടിന്. പത്താംക്ലാസ് ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് ഒരു മണിക്കൂറായിരിക്കും സമയം. മാത്തമാറ്റിക്‌സ്, ഹിന്ദി എന്നിവയ്ക്ക് ഒന്നര മണിക്കൂറും. പന്ത്രണ്ടാം ക്ലാസിലെ എല്ലാ പേപ്പറിനും ഒന്നര മണിക്കൂര്‍ ആയിരിക്കും പരീക്ഷാ സമയം. അടുത്ത വര്‍ഷത്തെ ബോര്‍ഡ് പരീക്ഷ രണ്ടു സെമസ്റ്റര്‍ ആയി നടത്താനായാണ് സിഐഎസ്‌സിഇയുടെ തീരുമാനം. പകുതി സിലബസിനാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷ.

Related News