Loading ...

Home National

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച; 13 വിനോദസഞ്ചാരികള്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ 10 ട്രക്കേഴ്സ് ഉള്‍പ്പെടെ 13 വിനോദസഞ്ചാരികള്‍ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി. ആറു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഒക്‌ടോബര്‍ 14ന് ഡെറാഡൂണില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ ഉത്തരകാശി ജില്ലയിലെ ഹര്‍സിലിനടുത്തുള്ള ലംഖാഗ ചുരത്തിലേക്കുള്ള യാത്രാമധ്യേ ട്രക്കിംഗ് സംഘങ്ങളിലൊന്ന് മോശം കാലാവസ്ഥയില്‍ കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒന്‍പത് പോര്‍ട്ടര്‍മാരില്‍ ആറുപേര്‍ക്ക് സുരക്ഷിതമായി മടങ്ങാന്‍ കഴിഞ്ഞു. തുടര്‍ന്ന് കാണാതായ മൂന്ന് ചുമട്ടുതൊഴിലാളികളെയും എട്ട് ട്രെക്കര്‍മാരെയും കുറിച്ച്‌ അവര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
സംസ്ഥാന ദുരന്തനിവാരണ സേനയും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ വ്യാഴാഴ്ച രാവിലെ ലാംഖാഗ ചുരത്തിന് സമീപം അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ (ഉത്തരകാശി) ദേവേന്ദ്ര പട്വാള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഉടന്‍ വിമാനമാര്‍ഗം സ്ഥലത്ത് നിന്ന് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ജീവനോടെ കണ്ടെത്തിയ ഒരു പര്‍വതാരോഹകനെ ജില്ലയിലുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി പട്വാള്‍ പറഞ്ഞു. കാണാതായ ഈ എട്ട് പര്‍വതാരോഹകരില്‍ ഏഴ് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ്.

Related News