Loading ...

Home National

രാജ്യത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കണമെന്ന ഹര്‍ജി; സുപ്രീം കോടതി ഒക്ടോബര്‍ 27ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പട്ടിണിയും പോഷകാഹാരക്കുറവും നേരിടാന്‍ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്ടോബര്‍ 27 നാണ് ഹര്‍ജി പരിഗണിക്കുക. കൊവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്ബോള്‍ പ്രശ്നം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാന്‍ ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് സുപ്രീം കോടതി ആറ് സംസ്ഥാനങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു.

Related News