Loading ...

Home International

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പ്രോജക്‌ട് ഓഫീസ് കത്തി നശിച്ചു

ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ നിരവധി പ്രധാനപ്പെട്ട രേഖകള്‍ കത്തി നശിച്ചു. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സി ഇ ഇ സി) പ്രോജക്‌ട് ഓഫീസ് കൂടിയാണ് തീപിടിച്ച മുറി.ജിയോ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചത്. എന്നാല്‍ അപകടത്തില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പിടുത്തത്തില്‍ എത്രത്തോളം രേഖകള്‍ നശിച്ചുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related News