Loading ...

Home National

സൈനികർ മരിക്കുന്നതു സാധാരണം, വിവാദ പ്രസ്താവനയുമായി ബിജെപി എംപി

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ അപമാനിക്കുന്ന  പ്രസ്താവനയുമായി  à´¬à´¿à´œàµ†à´ªà´¿ എംപി നേപ്പാള്‍ സിംഗ്. എല്ലാ ദിവസവും ജവാന്‍മാര്‍ മരിക്കും. സൈനികര്‍ മരിക്കാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ എന്നാണ് നേപ്പാള്‍ സിംഗ് ചോദിച്ചത്.കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഉണ്ടായ അക്രമത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെയാണ് നേപ്പാള്‍ സിംഗ് വിവാദ പരാമര്‍ശനം നടത്തിയത്. സൈനികര്‍ മരിക്കുന്നത് സര്‍വസാധാരണമാണെന്നും അതുകൊണ്ട് അതിന് അത്ര പ്രാധാന്യം നല്‍കേണ്ട എന്ന രീതിയിലായിരുന്നു നേപ്പാള്‍ സിംഗിന്റെ പ്രതികരണം.ഒരു ഗ്രാമത്തില്‍ അക്രമം ഉണ്ടായാല്‍ ഒരാള്‍ക്കെങ്കിലും പരുക്ക് പറ്റും. എന്നാല്‍ അവരുടെ ജീവിതം രക്ഷിക്കുന്നതിനോ വെടിയുണ്ടകളെ തടയുന്നതിനോ ഏതെങ്കിലും വിധത്തിലുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നും നേപ്പാള്‍ സിംഗ് ചോദിച്ചു.എന്നാല്‍ സംഭവം വിവദമായതോടെ പ്രസ്താവനയില്‍ വിശദീകരണവുമായി എംപി തന്നെ രംഗത്തെത്തി. സൈനികരെ അപമാനിക്കണം എന്നു കരുതിയല്ല അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതെന്നായിരുന്നു എംപി പറഞ്ഞത്. കൂടാതെ താന്‍ നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയുന്നതായും പറഞ്ഞു.കൊല്ലപ്പെട്ട ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അതിനു പിന്നാലെയാണ് നേപ്പാള്‍ സിംഗിന്റെ വിവാദ പരാമര്‍ശം. നേപ്പാള്‍ സിംഗിനെതിരെ നടപടി എടുക്കണമെന്ന് വളരെ ശക്തമായ ആവശ്യമാണ് ഉയര്‍ന്നു വരുന്നത്.ഞായറാഴ്ച പുല്‍വാമ ജില്ലയിലെ സൈനിക ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരെ സൈന്യവും വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ à´‡ മുഹമ്മദ് രംഗത്തെത്തി.

Related News