Loading ...

Home National

ഹ​രി​യാ​ന​യി​ല്‍ വാ​ഹ​നാ​പ​ക​ടം ; കുട്ടിയടക്കം എ​ട്ട് പേ​ര്‍ മ​രി​ച്ചു

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ജാ​ജ​ര്‍ ജി​ല്ല​യി​ല്‍ ഉണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ര്‍ മരിച്ചു . ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. എന്നാല്‍,എ​ല്ലാ​വ​രും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്.ജാ​ജ​ര്‍ ജി​ല്ല​യി​ലെ ബാ​ഡ്ലി ന​ഗ​ര​ത്തി​ന് സ​മീ​പമാണ് അപകടം ഉണ്ടായത് . ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​കടം . റോ​ഡ് വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ 11 പേ​ര്‍ കാ​റി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് നിഗമനം

Related News