Loading ...

Home National

ത്രിപുരയില്‍ ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം

ത്രിപുരയില്‍ ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആര്‍.എസ്.എസ്, വി.എച്ച്‌.പി,ബജ്‍റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയാണ് ആക്രമണമുണ്ടായത്. ബംഗ്ലാദേശിലെ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. ഇന്നലെ വൈകിട്ടോടെയാണ് അക്രമം തുടങ്ങിയത്.അഗര്‍ത്തല,കൈലാഷഹര്‍, ഉദയിപ്പൂര്‍,കൃഷ്ണ നഗര്‍,ധര്‍മ്മനഗര്‍ തുടങ്ങി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.''ബംഗ്ലാദേശിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ ത്രിപുരയില്‍ ആസൂത്രിതമായ ആക്രമണ പരമ്ബര നടത്തുകയാണ്. എസ്.ഐ.ഒയും സംഭവത്തെ അപലപിക്കുകയും സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'' ആക്ടിവിസ്റ്റായ സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിവിധ മുസ്‍ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related News