Loading ...

Home National

ഡല്‍ഹിയില്‍ സമൂഹ അടുക്കളയുമായി​ വിഷന്‍ 2026

ന്യൂ​ഡ​ല്‍​ഹി: ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ തെ​രു​വി​ല്‍ അ​ല​യു​ന്ന​വ​ര്‍​ക്കും ചേ​രി​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും​ വി​ശ​പ്പ​ക​റ്റാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ സ​മൂ​ഹ​അ​ടു​ക്ക​ള ആ​രം​ഭി​ച്ച്‌​ ഹ്യൂ​മ​ന്‍ വെ​ല്‍​ഫ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്​ കി​ഴി​ലു​ള്ള വി​ഷ​ന്‍ 2026. 'പ്രോ​ജ​ക്​​ട്​​ ഇ​ഹ്​​സാ​സ്' എ​ന്ന പേ​രി​ലു​ള്ള​ വി​ശ​പ്പു​ര​ഹി​ത പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം​ തി​ങ്ക​ളാ​ഴ്​​ച കാ​ളി​ന്ദി കു​ഞ്ചി​ല്‍ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്കു​ള തു​റ​ന്നു​കൊ​ണ്ട്​ സൗ​ത്ത്​ ഡ​ല്‍​ഹി എ.​ഡി.​എം പ​ത്മാ​ക​ര്‍ റാം ​ത്രി​പാ​ഠി നി​ര്‍​വ​ഹി​ച്ചു. മൂ​ന്നു​ മാ​സം മു​മ്ബ്​ കൊ​ല്‍​ക്ക​ത്ത​യി​ല്‍ വി​ഷ​ന്‍ സ​മൂ​ഹ അ​ടു​ക്ക​ള ആ​രം​ഭി​ച്ചി​രു​ന്നു. ​മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി ഉ​ട​ന്‍ വ്യാ​പി​പ്പി​ക്കും.

പ്ര​തി​ദി​നം 3,000ത്തോ​ളം ​പേ​ര്‍​ക്ക്​ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം കാ​ളി​ന്ദി​കു​ഞ്ചി​ലെ സ​മൂ​ഹ​അ​ടു​ക്ക​ള​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​മാ​യി​രി​ക്കും ല​ഭ്യ​മാ​ക്കു​ക. ഭാ​വി​യി​ല്‍ ഒ​ന്നി​ല​ധി​കം സ​മ​യ​ങ്ങ​ളി​ലാ​യി 10,000ത്തോ​ളം പേ​ര്‍​ക്ക്​ ഇ​വി​ടെ ഭ​ക്ഷ​ണം ല​ഭ്യാ​മാ​ക്കു​മെ​ന്ന്​ ഹ്യൂ​മ​ന്‍ വെ​ല്‍​ഫ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സി.​ഇ.​ഒ പി.​കെ. നൗ​ഫ​ല്‍ പ​റ​ഞ്ഞു. ഡോ. ​ഹ​സ​ന്‍ റാ​സ, ഡോ. ​​മു​ഹ​മ്മ​ദ്​ ജാ​വേ​ദ്​ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്തു.

കോ​വി​ഡ്​ ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ​​ തൊ​ഴി​ലി​ല്ലാ​തെ​യും മ​റ്റും പ്ര​തി​സ​ന്ധി​യി​ലാ​യ​ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ വി​ഷ​ന്‍ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു. 60,000ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക്​ ഭ​ക്ഷ​ണ കി​റ്റും ന​ല്‍​കി.
 

Related News