Loading ...

Home International

ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഖത്തറിലേക്ക്

ദോഹ∙ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ് ഉടന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അഫ്ഗാന്‍ വിഷയവും ചര്‍ച്ചയായേക്കും . അതെ സമയം സൗദിയും മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാര, നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ബ്രിട്ടന്‍. വ്യാപാര മന്ത്രിയായിരുന്ന ലിസ് ട്രസ് സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്.

Related News