Loading ...

Home Kerala

എല്ലാ ജില്ലകളിലും മഴക്കും കാറ്റിനും സാധ്യത; രാത്രി മഴ കനക്കും

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയോടെ മഴ കനക്കും. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ സജീവമായതും തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതുമാണ് മഴക്ക് കാരണം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത.

Related News