Loading ...

Home Business

ബിറ്റ്​കോയിന്​ നിയമസാധുതയില്ലെന്ന് അരുണ്‍ ജെയ്​റ്റ്​ലി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്​കോയിന്​ നിയമസാധുതയില്ലെന്ന്​ ധനകാര്യമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി. ക്രിപ്​റ്റോ കറന്‍സി സംബന്ധിച്ച വിദഗ്​ധരില്‍ നിന്ന്​ റിപ്പോര്‍ട്ട്​ കിട്ടിയ ശേഷം ബിറ്റ്​കോയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌​ ആലോചിക്കുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.​ബിറ്റ്​കോയിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപകര്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. തട്ടിപ്പ്​ പദ്ധതിയാണെന്നും സര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടുണ്ട്​. വളരെ കൂടുതല്‍ നഷ്​ടസാധ്യതയുള്ള നിക്ഷേപമാര്‍ഗമാണ്​ ബിറ്റ്​കോയിന്‍. ഇതില്‍ നിക്ഷേപിച്ചാല്‍ പണം നഷ്​ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു.ഡിജിറ്റല്‍ കറന്‍സി ഇലക്​​ട്രോണിക്​ ഫോര്‍മാറ്റിലാണ്​ ശേഖരിച്ചിട്ടുള്ളത്​. പാസ്​വേര്‍ഡ് നഷ്​ടമാവല്‍, മാല്‍വെയര്‍ അറ്റാക്ക്​ എന്നിവയിലുടെയെല്ലാം ബിറ്റ്​കോയിന്‍ നഷ്​ടമാകാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിറ്റ്​കോയിനി​​െന്‍റ മൂല്യം റെക്കോര്‍ഡിലെത്തിയിരുന്നു. ഇതുമുലം നിക്ഷേപകര്‍ വന്‍തോതില്‍ ബിറ്റ്​കോയിനില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബിറ്റ്​കോയിനെതിരെ മുന്നറിയിപ്പുമായി ആര്‍.ബി.​െഎയും ധനമന്ത്രാലയം രംഗത്തെത്തിയത്​.. ക്രിപ്​റ്റോ കറന്‍സി സംബന്ധിച്ച വിദഗ്​ധരില്‍ നിന്ന്​ റിപ്പോര്‍ട്ട്​ കിട്ടിയ ശേഷം ബിറ്റ്​കോയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌​ ആലോചിക്കുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.​ബിറ്റ്​കോയിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപകര്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. തട്ടിപ്പ്​ പദ്ധതിയാണെന്നും സര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടുണ്ട്​. വളരെ കൂടുതല്‍ നഷ്​ടസാധ്യതയുള്ള നിക്ഷേപമാര്‍ഗമാണ്​ ബിറ്റ്​കോയിന്‍. ഇതില്‍ നിക്ഷേപിച്ചാല്‍ പണം നഷ്​ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു.ഡിജിറ്റല്‍ കറന്‍സി ഇലക്​​ട്രോണിക്​ ഫോര്‍മാറ്റിലാണ്​ ശേഖരിച്ചിട്ടുള്ളത്​. പാസ്​വേര്‍ഡ് നഷ്​ടമാവല്‍, മാല്‍വെയര്‍ അറ്റാക്ക്​ എന്നിവയിലുടെയെല്ലാം ബിറ്റ്​കോയിന്‍ നഷ്​ടമാകാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിറ്റ്​കോയിനി​​െന്‍റ മൂല്യം റെക്കോര്‍ഡിലെത്തിയിരുന്നു. ഇതുമുലം നിക്ഷേപകര്‍ വന്‍തോതില്‍ ബിറ്റ്​കോയിനില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബിറ്റ്​കോയിനെതിരെ മുന്നറിയിപ്പുമായി ആര്‍.ബി.​െഎയും ധനമന്ത്രാലയം രംഗത്തെത്തിയത്​.

Related News