Loading ...

Home USA

ഫേസ്ബുക്കും ട്വിറ്ററും വിലക്കി; സ്വന്തമായി സാമൂഹിക മാധ്യമം ആരംഭിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും വിലക്ക് മറികടക്കാന്‍ പ്രസിഡന്റ് സ്വന്തം സാമൂഹിക മാധ്യമം ആരംഭിക്കുന്നു.ട്രൂത്ത് സോഷ്യല്‍ എന്ന് പേരിട്ട ആപ്പ് അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരിയില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ട്രംപിന് ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇതിനെതിരെയാണ് ട്രംപ് മീഡീയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന്റെ കീഴില്‍ പുതിയ ആപ്പ് പ്രവര്‍ത്തിക്കുക. സാമൂഹിക മാധ്യമ ഭീമന്മാരുടെ അഹങ്കാരത്തിനെതിരെ പോരാടാന്‍ വേണ്ടിയാണ് താന്‍ ഈ പുതിയ സാമൂഹിക മാധ്യമം ആരംഭിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.ഫേസ്ബുക്കും ട്വിറ്ററും ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ ട്രംപ് മാസങ്ങളായി കഠിനപ്രയത്നം ചെയ്യുകയാണ്.

Related News