Loading ...

Home Gulf

ബഹിരാകാശ രംഗത്തെ സഹകരണത്തിന്​ യു.എ.ഇ-ഇസ്രായേല്‍ കരാര്‍

ദു​ബൈ: ശാ​സ്ത്രീ​യ ഗ​വേ​ഷ​ണം, ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണം, വൈ​ജ്ഞാ​നി​ക കൈ​മാ​റ്റം എ​ന്നി​വ​യി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യും ഇ​സ്രാ​യേ​ല്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യും ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു. യു.​എ.​ഇ അ​ഡ്വാ​ന്‍​സ്​​ഡ്​ ടെ​ക്​​നോ​ള​ജി കാ​ര്യ സ​ഹ​മ​ന്ത്രി​യും ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി അ​ധ്യ​ക്ഷ​യു​മാ​യ സാ​റ ബി​ന്‍​ത്​ യൂ​സു​ഫ്​ അ​ല്‍ അ​മീ​രി​യും ഇ​സ്രാ​യേ​ല്‍ ഇ​ന്ന​വേ​ഷ​ന്‍, സ​യ​ന്‍​സ്, ടെ​ക്നോ​ള​ജി മ​ന്ത്രി ഓ​റി​ത്​ ഫ​ര്‍​കാ​ഷും ത​മ്മി​ലാ​ണ്​ സു​പ്ര​ധാ​ന​മാ​യ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. എ​ക്​​സ്​​പോ 2020 ദു​ബൈ​യി​ലെ ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്. അ​റി​വും വൈ​ദ​ഗ്ധ്യ​വും പ​ങ്കി​ടു​ന്ന​ത് ദേ​ശീ​യ ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യം വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള യു.​എ.​ഇ​യു​ടെ കാ​ഴ്​​ച​പ്പാ​ടി​ന​നു​സ​രി​ച്ചാ​ണെ​ന്നും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ആ​ഗോ​ള ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ളു​ടെ പൊ​തു​വാ​യ സ​വി​ശേ​ഷ​ത സ​ഹ​ക​ര​ണ​മാ​ണെ​ന്നും സാ​റാ അ​ല്‍ അ​മീ​രി പ്ര​സ്​​താ​വി​ച്ചു.

ഇ​സ്രാ​യേ​ലി​ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​മു​ണ്ടെ​ന്നും അ​തു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്​ ഗു​ണ​ക​ര​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഗ​വേ​ഷ​ണം, ബ​ഹി​രാ​കാ​ശം, ശാ​സ്ത്രം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ അ​ന്താ​രാ​ഷ്​​ട്ര നേ​തൃ​ത്വം അ​ല​ങ്ക​രി​ക്കു​ന്ന രാ​ജ്യ​മാ​ണ്​ ഇ​സ്രാ​യേ​ലെ​ന്നും അ​തി​നാ​ല്‍ യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ല്‍ ഒ​പ്പി​ടു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​സ്രാ​യേ​ല്‍ മ​ന്ത്രി ഓ​രി​ത്​ ഫ​ര്‍​കാ​ഷ്​ പ​റ​ഞ്ഞു. ശാ​സ്ത്രീ​യ ബ​ഹി​രാ​കാ​ശ ഡാ​റ്റ ശേ​ഖ​രി​ക്കാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും പ​ര​സ്​​പ​ര സ​ഹ​ക​ര​ണം രൂ​പ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ക​രാ​ര്‍. ഇ​രു​രാ​ജ്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ​ര​സ്​​പ​രം കൈ​മാ​റു​ക​യും ഉ​ന്ന​ത ഗ​വേ​ഷ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യും. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ യോ​ജി​ച്ച പ​ഠ​ന​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്​​ക​രി​ക്കാ​നും ക​രാ​റി​ല്‍ ധാ​ര​ണ​യു​ണ്ട്.

Related News