Loading ...

Home National

ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി

ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലെന്നും സമരത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും സുപ്രീം കോടതി. വഴി തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോയെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ച് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളോട് ചോദിച്ചു. എന്നാല്‍ ഗതാഗത നിയന്ത്രണം പൊലീസിന് നിര്‍വഹിക്കാനാകുന്നതാണെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് ജന്തര്‍മന്തിറില്‍ സമരം നടത്താന്‍ അനുമതി തരണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. റോഡില്‍നിന്ന് സമരം ചെയ്യുന്നത് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഇതര സംഘടനകളുടെയും അഭിപ്രായം നാലാഴ്ചക്കകം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ ഏഴിനാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.

Related News