Loading ...

Home USA

ബൂസ്റ്റര്‍ ഡോസിനും വാക്​സിന്‍ മിക്​സിങ്ങിനും അനുമതി നല്‍കി യു.എസ്​

വാഷിങ്​ടണ്‍: യു.എസില്‍ വാക്​സിനുകളുടെ ബൂസ്റ്റര്‍ ഡോസിനെ സംബന്ധിച്ച്‌​ പുതിയ ഉത്തരവിറക്കി ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​്​ അഡ്​മിനിസ്​ട്രേഷന്‍. മോഡേണ, ​േജാണ്‍സണ്‍ & ജോണ്‍സണ്‍ വാക്​സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ്​ നല്‍കാം. ബൂസ്റ്റര്‍ ഡോസായി ആദ്യം സ്വീകരിച്ച വാക്​സിന്‍ തന്നെ സ്വീകരിക്കണമെന്ന്​ നിര്‍ബന്ധമില്ലെന്നും യു.എസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ മാസം ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ബൂസ്റ്റര്‍ ഡോസ്​ നല്‍കാന്‍ യു.എസ്​ ഉത്തരവിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ മോഡേണക്കും ജോണ്‍സണ്‍ & ജോണ്‍സണും ബൂസ്റ്റര്‍ ഡോസ്​ ലഭ്യമാക്കുന്നത്​. വാക്​സിന്‍ വിതരണം ആരംഭിക്കുന്നതിന്​ മുമ്ബ്​ വിദഗ്​ധ സമിതി​ യോഗം ചേര്‍ന്ന്​ ആര്‍​ക്ക്,​ എപ്പോള്‍ വാക്​സിന്‍ നല്‍കണമെന്നത്​ സംബന്ധിച്ച്‌​ അന്തിമ തീരുമാനമെടുക്കും.

ഏകദേശം ഒരു കോടി അമേരിക്കന്‍ പൗരന്‍മാര്‍ക്ക്​ വാക്​സിന്‍റെ ബൂസ്റ്റര്‍ ഡോസ്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ആദ്യം ലഭിച്ച വാക്​സിന്‍ തന്നെ സ്വീകരിക്കണമെന്ന നിബന്ധനയില്ലാത്തതും യു.എസ്​ പൗരന്‍മാര്‍ക്ക്​ ഗുണകരമാവും. വയോധികര്‍ക്കും മറ്റ്​ ഗുരുതരമായ അസുഖങ്ങളുള്ളവര്‍ക്കുമാണ്​ ബൂസ്റ്റര്‍ ഡോസ്​ നല്‍കുക.

രണ്ടാം ഡോസ്​ വാക്​സിന്‍ സ്വീകരിച്ച്‌​ ആറുമാസത്തിന്​ ശേഷമാവും മോഡേണയുടെ ബൂസ്റ്റര്‍ ഡോസ്​ നല്‍കുക. അതേസമയം, ബൂസ്റ്റര്‍ ഡോസിലെത്തു​േമ്ബാള്‍ മോഡേണ വാക്​സിന്‍റെ അളവിലും മാറ്റം വരുത്തും. നേരത്തെ നല്‍കിയതിന്‍റെ പകുതി വാക്​സിന്‍ മാത്രമാവും ബൂസ്റ്റര്‍ ഡോസായി നല്‍കുക. ജോണ്‍സണ്‍ & ജോണ്‍സണിന്‍റെ സിംഗിള്‍ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ രണ്ട്​ മാസത്തിന്​ ശേഷം ബൂസ്റ്റര്‍ ഡോസ്​ നല്‍കും.

Related News