Loading ...

Home National

നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഇനി ഇ-പാസ് വേണ്ട

നിലമ്ബൂര്‍: കോവിഡ് നിയന്ത്രണത്തി‍െന്‍റ ഭാഗമായി കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഇ-പാസ് പിന്‍വലിച്ചു. നീലഗിരി ജില്ല കലക്ടര്‍ ഇന്നസെന്‍റ്​ ദിവ‍്യയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.കേരളത്തില്‍ കോവിഡ് വ‍്യാപകമായ സാഹചര‍്യത്തിലാണ് ചരക്ക് വാഹനങ്ങളൊഴികെയുള്ള യാത്രക്കാര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയത്. പിന്നീട് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിരുന്നു.നിലവില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഇനി മറ്റു രേഖകള്‍ ആവശ‍്യമില്ല. അതേസമയം, രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണം.

Related News