Loading ...

Home Education

'സെറ്റ്​​' പരീക്ഷക്ക്‌ ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമന യോഗ്യത പരീക്ഷയായ സ്​റ്റേറ്റ് എലിജിബിലിറ്റി ടെസ്​റ്റ് (സെറ്റ് ​) ജനുവരി ഒമ്ബതിന്​ നടത്തും. ഒക്​ടോബര്‍ 30 ന്​ വൈകീട്ട്​ അഞ്ചു​വരെ www.lbscentre.kerala.gov.in ലൂടെ അപേക്ഷിക്കാം.

എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്​​ ടെക്നോളജിയാണ് പരീക്ഷ നടത്തുക. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റില്‍. ബിരുദാനന്തര ബിരുദത്തിന്​ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ​േഗ്രഡും ബി.എഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക്​ ബി.എഡ് വേണ്ട. എസ്.സി/എസ്.ടി, വി.എച്ച്‌​, പി.എച്ച്‌​ വിഭാഗങ്ങള്‍ക്ക്​ അഞ്ചു​ ശതമാനം മാര്‍ക്കിളവുണ്ട്​.

അടിസ്ഥാനയോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. പി.ജി മാത്രം നേടിയവര്‍ ബി.എഡ് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ ആയിരിക്കണം. അവസാനവര്‍ഷ പി.ജി ചെയ്യുന്നവരാണെങ്കില്‍ ബി.എഡ് ഉണ്ടായിരിക്കണം. സെറ്റ് ഫലം പ്രഖ്യാപിച്ച്‌​ ഒരു വര്‍ഷത്തിനകം യോഗ്യത പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആ ചാന്‍സില്‍ പാസായതായി പരിഗണിക്കില്ല.

ജനറല്‍, à´’.ബി.സി വിഭാഗങ്ങള്‍ ഫീസിനത്തില്‍ 1000 രൂപയും എസ്.സി, എസ്.à´Ÿà´¿, പി.ഡബ്ല്യു.à´¡à´¿ വിഭാഗങ്ങള്‍ 500 രൂപയും ഓണ്‍ലൈനായി ഒടുക്കണം. പി.ഡബ്ല്യു.à´¡à´¿ വിഭാഗക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പട്ടികവിഭാഗക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റി​െന്‍റ ഒറിജിനല്‍, à´’.ബി.സി, നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങള്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ  അസ്സല്‍ (2020 ഒക്ടോബര്‍ 21 നും 2021 ഒക്ടോബര്‍ 30 നും ഇടയില്‍ ലഭിച്ചത്​) എന്നിവ പരീക്ഷ പാസാകുന്നപക്ഷം ഹാജരാക്കണം. വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍​.

Related News