Loading ...

Home International

വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ-യു.എസ്- ഇസ്രയേല്‍-യു.എ.ഇ ധാരണ

ടെല്‍അവീവ്: സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, വ്യാപാരം,​ഗതാഗതം എന്നീ മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ഇന്ത്യ, അമേരിക്ക,ഇസ്രയേല്‍,യു.എ.ഇ ധാരണ. 4 രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത വെര്‍ച്വല്‍ മീറ്റിംഗിലാണ് വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയിലെത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഇസ്രായേല്‍ വിദേശകാര്യമന്ത്രി യെയ്ര്‍ ലാപിഡ്, യു.എ.ഇ വിദേശകാര്യമന്ത്രി അബ്ദുളള ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സാമ്ബത്തിക സഹകരണത്തിനായി ഒരു അന്താരാഷ്ട്ര ഫോറം സ്ഥാപിക്കാന്‍ നാല് രാജ്യങ്ങളും തീരുമാനിച്ചതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, സമുദ്രസുരക്ഷ എന്നീ മേഖലകളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ 4 രാജ്യങ്ങളും തീരുമാനിച്ചതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് വ്യക്തമാക്കി. ഇതു കൂടാതെ കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ്ജ സഹകരണം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.എന്നാല്‍ യോഗത്തിന്റെ ഒരു ഘട്ടത്തിലും പാലസ്തീന്‍ വിഷയം ചര്‍ച്ചാവിഷയമായില്ലെന്നാണ് റിപ്പോര്‍ട്ട്.

Related News