Loading ...

Home Gulf

സൗദിയില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും വൃത്തിഹീനമായാല്‍ വന്‍തുക പിഴ

സൗദിയിലെ നഗര പരിധിയിലെ ഹോട്ടലുകളിലും, വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധനയില്‍ വന്‍തുക പിഴ ഈടാക്കാന്‍ തീരുമാനം. ലോകോത്തര നിലവാരത്തിലേക്ക് റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളെ മാറ്റുന്നതിന്റെ ഭാഗമായാണിത്. ഹോട്ടലുകളിലും കടകളിലും വൃത്തിഹീനമായ സാഹചര്യമുണ്ടായാല്‍ സ്ഥാപനം അടച്ച്‌ പൂട്ടാന്‍ നടപടിയെടുക്കും. സൗദിയിലെ സ്ഥാപനങ്ങളെ വിവിധ തരങ്ങളാക്കിയാണ് പരിശോധനയുണ്ടാവുക. കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടല്‍ എന്നിവിടങ്ങളിലായിരിക്കും പരിശോധന. കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയാല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും. ഇതിന്റെ രേഖ മുനിസിപ്പാലിറ്റി സൂക്ഷിക്കും. വീണ്ടും പാളിച്ച കണ്ടാല്‍ പിഴയീടാക്കും. തുടര്‍ന്നാല്‍ പിഴ ഇരട്ടിച്ചു കൊണ്ടേയിരിക്കും.

Related News