Loading ...
ദോഹ: ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പങ്കാളിത്തവും ഏറ്റവും മികച്ച അടിസ്ഥാനസൗകര്യവുമൊരുക്കി കാണികളെ വരവേല്‍ക്കുന്ന ഖത്തര്‍ ലോകകപ്പുമായി കൈകോര്‍ത്ത് ലോകാരോഗ്യ സംഘടനയും. കായിക പ്രേമികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ലോകകപ്പ് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഖത്തറും ഫിഫയും ലോകാരോഗ്യ സംഘടനുമായുമായി ചേരുന്നത്. ഇതിെന്റ ഭാഗമായി ആവിഷ്കരിച്ച മൂന്നു വര്‍ഷം നീളുന്ന സംയുക്ത പദ്ധതിയില്‍ ഒപ്പുവെച്ചു.
ആരോഗ്യപൂര്‍ണമായ ലോകകപ്പ് എന്ന പേരിലാണ് ഖത്തറും ലോകാരോഗ്യസംഘടനയും ചേര്‍ന്ന് സംയുക്ത പദ്ധതി നടപ്പാക്കുന്നത്. ജനീവയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലോകാരോഗ്യസംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥനോം, ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന് മുഹമ്മദ് അല്‍ കുവാരി, ലോകകപ്പിെന്റ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
ലോകകപ്പിനെത്തുന്നവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിവഴി നടത്തുക. അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷനായ ഫിഫയും പദ്ധതിയുമായി സഹകരിക്കും. ആരോഗ്യപൂര്‍ണമായ കായിക ചടങ്ങായി ഖത്തര്‍ ലോകകപ്പിനെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഡോ. ടെഡ്രോസ് ഖത്തര്‍ ആരോഗ്യമന്ത്രിയെ അനുമോദിച്ചു. ആരോഗ്യകരമായ ഭക്ഷണക്രമം, ശരിയായ വ്യായാമം, ലഹരിവസ്തുക്കളുടെ ഉപയോഗം അവസാനിപ്പിക്കല്‍ അല്ലെങ്കില്‍ നിയന്ത്രണം എന്നിവ ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലി പരിശീലിക്കാന്‍ ആളുകളെ പിന്തുണക്കുന്നതിനാണ് പദ്ധതിയുടെ ഊന്നല്‍.
ആരോഗ്യ സുരക്ഷ പ്രോത്സാഹിപ്പിക്കുക, ബഹുജന സദസ്സുകളും ചടങ്ങുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇതിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തുക തുടങ്ങിയവും പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. 'പശ്ചിമേഷ്യയില്‍ ആദ്യമായി ലോകകപ്പിന് വേദിയൊരുക്കുന്നതില്‍ ഖത്തറിന് അഭിമാനമുണ്ട്. ഏറ്റവും മികച്ച ലോകകപ്പ് ഒരുക്കുക മാത്രമല്ല, സംഘാടകരുടെ ലക്ഷ്യം. ഫുട്ബാള്‍ മേളക്കു പിന്നാലെ ആരോഗ്യകരമായ ജീവതശൈലിയും കായിക സംസ്കാരവും മുന്നോട്ട് വെക്കുകയാണ്. അതിന്‍െറ ഭാഗമാണ് ലോകാരോഗ്യ സംഘടനയുമായുള്ള ഈ കൈകോര്‍ക്കല്‍' -ഡോ. ഹനാന് കുവാരി പറഞ്ഞു.