Loading ...

Home International

അന്തര്‍വാഹിനിയില്‍നിന്ന്​ തൊടുക്കാവുന്ന ബാലിസ്​റ്റിക്​ മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ

സോള്‍​: ഉത്തരകൊറിയ അന്തര്‍വാഹിനികളില്‍നിന്ന്​  തൊടുക്കാവുന്ന ബാലിസ്​റ്റിക്​ മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. ആഴ്​ചകള്‍ക്കിടെ നിരവധി മിസൈലുകളാണ്​ ഉത്തരകൊറിയ പരീക്ഷിച്ചത്​. ജോ ബൈഡന്‍ യു.എസ്​ പ്രസിഡന്‍റായി അധികാരമേറ്റശേഷം ആദ്യമായാണ്​ ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്​.

ഉത്തരകൊറിയയുമായി ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ തയാറാണെന്ന്​ യു.എസ്​ അറിയിച്ചതിനു പിന്നാലെയാണിത്​. കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായും ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, അന്തര്‍വാഹിനിയില്‍ നിന്നാണോ ജലോപരിതലത്തില്‍ നിന്നാണോ മിസൈല്‍ പരീക്ഷിച്ചതെന്ന്​ ദക്ഷിണകൊറിയ വ്യക്തമാക്കിയില്ല. രണ്ടു മിസൈലുകള്‍ പരീക്ഷിച്ചുവെന്നാണ്​ ആദ്യം കരുതിയതെന്ന്​ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

ഇത്​ അന്തര്‍വാഹിനിയില്‍നിന്ന്​ തൊടുക്കാവുന്ന ബാലിസ്​റ്റിക്​ മിസൈലുക​ളാണോ എന്ന്​ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019ലാണ്​ ഉത്തരകൊറിയ ഏറ്റവുമൊടുവില്‍ ഇത്തരം മിസൈലുകള്‍ പരീക്ഷിച്ചത്​.

Related News