Loading ...

Home International

പ്രകൃതിവാതകത്തിന്റെ ലഭ്യത കുറച്ച്‌ റഷ്യ; രൂക്ഷവിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ വ്യതിയാന പരിശ്രമങ്ങളെ തകിടം മറിക്കുന്ന സമീപനമാണ് റഷ്യയുടേതെന്ന് പരക്കെ വിമര്‍ശനം. പോളണ്ട് ഭരണകക്ഷിയുടെ നിയമകാര്യവകുപ്പ് മന്ത്രി ജാറോസ്ലാവ് കസിന്‍സ്‌കിയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. റഷ്യ യൂറോപ്പിന്റെ ഭാഗമാണ്. എന്നാല്‍ കാലവസ്ഥാ നിയന്ത്രണകാര്യത്തില്‍ യൂറോപ്യന്‍ നയങ്ങളെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. യൂറോപ്പിലേക്കുള്ള ഗ്യാസ് ലഭ്യതയും വൈദ്യുതി ലഭ്യതയും നിയന്ത്രിക്കുന്ന റഷ്യന്‍ നടപടിയാണ് പരക്കെ വിമര്‍ശനത്തിന് ഇടയാക്കുന്നത്. യൂറോപ്പിലെ പലചെറുരാജ്യങ്ങളും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്. റഷ്യയുടെ വാണിജ്യരംഗത്തെ വിലക്കയറ്റ നടപടികള്‍ വലിയ ആഘാതമാണുണ്ടാക്കുന്നത്.പാരമ്ബര്യ ഊര്‍ജ്ജ ഉപഭോഗം കൂടുന്നതിനാല്‍ കാലവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന് അത് വലിയ തടസ്സമാകുമെന്നും കസിന്‍സ്‌കി ആരോപിച്ചു.

Related News