Loading ...

Home Kerala

അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു ; മലക്കപ്പാറയിലേക്കുള്ള വിലക്ക് തുടരും

തൃശൂര്‍ : മഴ ശമിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. എന്നാല്‍, മലക്കപ്പാറയിലേക്ക് പോകാന്‍ അനുവദിക്കില്ല. മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്നാണ് തീരുമാനം.

അപകട ഭീഷണിയെത്തുടര്‍ന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്ബൂര്‍മുഴി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്.

അതേസമയം സംസ്ഥാനത്ത് മഴ ഭീതി ഒഴിയുകയാണ്. സംസ്ഥാനത്ത് ഒരിടത്തും ഇന്ന് തീവ്രമഴ മുന്നറിയിപ്പ് ഇല്ല. നാളെ മൂന്നു ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

Related News