Loading ...

Home National

ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല

പിന്നാക്ക രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല. പദ്ധതിയിലേക്കുള്ള വാക്സിന്‍ കയറ്റുമതി ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകുന്നതാണ് കാരണം.ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ രാജ്യത്ത് ഇതുവരെ 11 ശതമാനം ആളുകള്‍ക്ക് നല്‍കി കഴിഞ്ഞു. എന്നാല്‍ അംഗീകാരത്തിനായി പലതവണ ലോകാരോഗ്യ സംഘടനയെ സമീപിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാണ് സ്ട്രാറ്റെജിക് കമ്മിറ്റി ആവശ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകുന്നത് വാക്സിനെടുത്തവരുടെ വിദേശ യാത്രയെയും ജോലിയെയും ബാധിക്കുന്നുണ്ടെന്ന പരാതികള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോവാക്സ് പദ്ധതിയിലേക്കുള്ള വാക്സിന്‍ വിതരണം ഇന്ത്യ മരവിപ്പിച്ചത്. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സൌഹൃദ രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.എന്നാല്‍ കോവാക്സ് പദ്ധതിയിലേക്ക് ഇതുവരെ വാക്സിന്‍ വിതരണം ആരംഭിച്ചിട്ടില്ല. കോവാക്സിന് അനുമതി നല്‍കിയാല്‍ മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. കോവാക്സ് പദ്ധതിയിലേക്ക് 198 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്ത്യ ഇതുവരെ വിതരണം ചെയ്തത്. ഇന്ത്യ വാക്സിന്‍ വിതരണം അവസാനിപ്പിച്ചത് ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുത്തിവെപ്പിനെ ബാധിച്ചേക്കും. അതേസമയം കോവാക്സിന് അംഗീകാരം നല്‍കാനുള്ള ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റെജിക് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. വാക്സിന്‍റെ സുരക്ഷ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നല്‍കാനാകൂ എന്നാണ് സ്ട്രാറ്റെജിക് കമ്മിറ്റിയുടെയും വിലയിരുത്തല്‍.

Related News