Loading ...

Home Kerala

മഴക്കെടുതിഎട്ട്​ ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചു

തിരുവനന്തപുരം: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്​) ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചുകഴിഞ്ഞു. ഇതുകൂടാതെ നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ വിന്യസിച്ചു. സംസ്ഥാനത്ത് നിലവില്‍ വിവിധ ജില്ലകളിലായി 11 എന്‍.ഡി.ആര്‍.എഫ്​ ടീമിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്‍റെ ടീമുകള്‍ ഒരെണ്ണം കോഴിക്കോടും വയനാടും വിന്യസിച്ചു. എയര്‍ഫോഴ്്സിന്‍റെ രണ്ടു ചോപ്പറുകള്‍ തിരുവനന്തപുരം, കൊച്ചിയിലെ ഐ.എന്‍.എസ്​ ഗരുഡ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. നേവിയുടെ ഒരു ചോപ്പറും കൊച്ചിയില്‍ അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിരിക്കുകയാണ്.
സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍ജിനിയര്‍ ടാസ്ക് ഫോഴസ് കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്ന ആള്‍ക്കാരെ പൊലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
നേവിയുടെ ഹെലികോപ്റ്റര്‍ എറണാകുളത്തുനിന്നും 100 ഭക്ഷണപ്പൊതികള്‍ കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ എത്തിച്ചു. ഡാമുകളിലും ആര്‍മിയുടെ പ്രതിനിധികളെ വിന്യസിച്ചിട്ടുണ്ട്​.

Related News