Loading ...

Home Kerala

എറണാകുളത്തെ ക്വാറികളുടെ പ്രവര്‍ത്തനം 24 വരെ നിര്‍ത്തിവച്ചു

കനത്ത മഴ സംബന്ധിച്ച്‌ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാവിധ ക്വാറി പ്രവര്‍ത്തനങ്ങളും ഉടന്‍പ്രാബല്യത്തില്‍ നിര്‍ത്തി വച്ച്‌ ഉത്തരവിട്ട് എറണാകുളം കലക്ടര്‍ ജാഫര്‍ മാലിക്. ഈ നിരോധനം 24.10.2021 (ഞായര്‍) വരെ നിലനില്‍ക്കുന്നതാണ്. മേല്‍ ഉത്തരവ് നടപ്പിലാക്കുന്നതിന് ജിയോളജിസ്റ്റ്, മൈനിംഗ് & ജിയോളജി വകുപ്പ്, എറണാകുളം, ബന്ധപ്പെട്ട് തഹസില്‍ദാര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.


ഇടുക്കി ഡാമിന്റെയും ഇടമലയാര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളിലും മറ്റും വെള്ളക്കെട്ട് ഭീഷണിയുണ്ട്. ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ ഓറഞ്ച് അലേര്‍ട്ടിന് സാധ്യതയുണ്ട്. ഇതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിച്ചതെന്നും കലക്ടര്‍ ഉത്തരവില്‍ പറഞ്ഞു.


Related News