Loading ...

Home USA

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്കിന്‍റെ ക്രിസ്മസ്- നവവത്സരാഘോഷം വർണാഭമായി

ന്യൂയോർക്ക്: പ്രഫഷണൽ നഴ്സുമാരുടെ ന്യൂയോർക്ക് സംസ്ഥാന സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INA-NY) ക്യൂൻസിലെ കേരളാ കൾച്ചറൽ സെന്‍റർ ഹാളിൽ ക്രിസ്മസും- നവവത്സരവും ആഘോഷിച്ചു. അസ്ഥികൾ പോലും മരവിക്കുന്ന ശൈത്യവും, പറക്കുന്ന മഞ്ഞും കടന്നു അനേകം നഴ്സുമാരും കുടുംബാംഗങ്ങളും ആഘോഷത്തിനെത്തി. 

ലോംഗ്ഐലന്‍റ് സെന്‍റ് മേരീസ് സീറോ മലബാർ കാത്തലിക് ഇടവക വികാരി à´«à´¾. ജോണ്‍ മേലേപ്പുറം ക്രിസ്തുമസ് സന്ദേശം നേർന്നു. ആരോഗ്യസംരക്ഷണ മേഖലയിൽ പ്രശംസനീയമായ സേവനം നൽകുന്ന നഴ്സുമാർ തങ്ങളുടെ അനുകന്പയും വൈദഗ്ധ്യവും വിശിഷ്ടവുമായ നഴ്സിംഗ് ഇടപെടലുകൾ നടത്തുന്പോൾ രോഗികൾക്കുവേണ്ടി പ്രാർത്ഥനയും ഉൾപ്പെടുത്തണമെന്നു ആശംസയ്ക്കിടയിൽ à´«à´¾. മേലേപ്പുറം ഉപദേശിച്ചു. 

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഒരു സംഘടനയെന്ന നിലയിൽ ചെയ്ത കാര്യങ്ങളെ അവലോകനം ചെയ്യുന്നതായിരുന്നു പ്രസിഡന്‍റ് മേരി ഫിലിപ്പിന്‍റെ അദ്ധ്യക്ഷ പ്രസംഗം. സാമൂഹികാരോഗ്യ പരിപാലനത്തിനുള്ള ഹെൽത്ത് ഫെയർ, നഴ്സുമാരുടെ ഉന്നത വിദ്യാഭ്യാസത്തിനു ഗ്രാന്‍റ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ചേർന്നുള്ള ട്യൂഷൻ ഇളവുകൾ, നഴ്സിംഗ് പ്രയോഗത്തിൽ ഉൾക്കൊണ്ടിരിക്കുന്ന നിയമപരമായ ഉത്തരവാദിത്വത്തേയും അപായങ്ങളെയും കുറിച്ചുള്ള പ്രഫഷണൽ കോണ്‍ഫറൻസ്, ഗവേഷണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രചരണം, ലീഡർഷിപ്പ് പരിശീലനം, എലക്ട്രോ കാർഡിയോഗ്രാമിനെക്കുറിച്ചുള്ള ശിക്ഷണം, നിർധനരായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സാന്പത്തിക സഹായം എന്നിവ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ 2017-ൽ ചെയ്ത കാര്യങ്ങളിൽ ഉൾപ്പെടുന്നുവെന്നു മേരി ഫിലിപ്പ് അഭിമാനപൂർവ്വം പറഞ്ഞു. 



à´Ÿà´¿à´¨ ജോർജ്, ജെസിക്ക ടോം ജോഡികളുടെ ഡാൻസ്, നീന കുറുപ്പ്, ലിസി കൊച്ചുപുരയ്ക്കൽ, തെയ്യാമ്മ ജോബ്, ജയ സിറിൾ, ജെസി ജയിംസ്, ഡോ. ആൻ ജോർജ് എന്നിവർ അവതരിപ്പിച്ച മാർഗംകളി, സോമി മാത്യു, റേച്ചൽ ഡേവിഡ്, റിയ അലക്സാണ്ടർ എന്നിവർ ആലപിച്ച ഗാനങ്ങൾ എന്നിവ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഉല്ലാസം വർദ്ധിപ്പിച്ചു. 

പ്രമുഖ സാമൂഹിക പ്രവർത്തകരായ കോശി ഉമ്മൻ, വിൻസെന്‍റ് സിറിയക് എന്നിവർ ക്രിസ്തുമസ്- നവവത്സരാശംസകൾ നേർന്നു. ഒൗദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കാൻ ചിന്തിക്കുന്നവർക്ക് വളരെയധികം ഉൾക്കാഴ്ച നൽകുന്ന ഒരു വിവരാവതരണം നടത്തുകയുണ്ടായി സന്പത്തികോപദേഷ്ടകനായ സാബു ലൂക്കോസ്. അമേരിക്കയിൽ സോഷ്യൽ സെക്യൂരിറ്റി മുതൽ ടാക്സേഷൻ, റിട്ടയർമെന്‍റ് പദ്ധതികൾ എന്നിവയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്‍റ് താരാ ഷാജൻ പരിപാടികൾ കോർഡിനേറ്റ് ചെയ്തു. 

റിപ്പോർട്ട്: പോൾ ഡി പനയ്ക്കൽ

Related News