Loading ...

Home International

തുര്‍ക്കി മെഡിറ്ററേനിയന്‍ തീരത്ത് ശക്തമായ ഭൂചലനം

അങ്കാറ: തുര്‍ക്കി മെഡിറ്ററേനിയന്‍ തീരത്ത് ശക്തമായ ഭൂചലനം. തുര്‍ക്കി ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അന്റാലിയ പ്രവിശ്യയിലെ റിസോര്‍ട്ട് പട്ടണമായ കാസില്‍ നിന്ന് ഏകദേശം 155 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ 8:32 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് തുര്‍ക്കി ദുരന്ത നിവാരണ സേന അറിയിക്കുന്നത്. അതേസമയം വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന തരത്തിലുള്ള വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കാസ് ജില്ലാ ഗവര്‍ണര്‍ സബാന്‍ അര്‍ദ യാസിസി പറഞ്ഞു. തുര്‍ക്കിയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്. 1999 ല്‍ വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 17,000 പേരാണ് മരിച്ചത്.

Related News