Loading ...

Home Australia/NZ

ഡെല്‍റ്റാ വ്യാപനം; ന്യൂസിലാന്‍ഡില്‍ കോവിഡ് കേസുകള്‍ ഉയരുന്നു

ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ഓക്ക്‌ലാന്‍ഡില്‍ ഡെല്‍റ്റാ വ്യാപിച്ചതോടെയാണ് ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയത്. ചൊവ്വാഴ്ച്ച 94 പുതിയ കേസുകളാണ് ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 87 എണ്ണവും ഓക്ക്‌ലാന്‍ഡിലാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 38 പേരാണ് ആശുുപത്രിയില്‍ ചികിത്സയിലുള്ളത്. അതേസമയം ഓക്ക്‌ലാന്‍ഡില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരും കുത്തിവയ്പ് എടുക്കാത്തവരുമാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കര്‍ശന നിയന്ത്രണങ്ങളാണ് ഓക്ക്‌ലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിക്കുന്നതെങ്കിലും രോഗവ്യാപനം കുറയുന്നില്ലെന്നാണ് വിവരം. നിയമങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ജനസംഖ്യയുടെ ഏതാണ്ട് 67 ശതമാനം പേരും ന്യൂസിലാന്‍ഡില്‍ പൂര്‍ണ്ണമായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related News