Loading ...

Home Kerala

കേരളത്തിന് സഹായവുമായി ഡി എം കെ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് സ്റ്റാലിന്‍

ചെന്നൈ: കേരളത്തിന് മഴക്കെടുതിയില്‍ സഹായവുമായി ഡി എം കെ. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,' എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നല്‍കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. മുമ്ബ് രണ്ട് തവണ കേരളത്തില്‍ പ്രളയമുണ്ടായപ്പോഴും സഹായ ഹസ്തവുമായി ഡി എം കെ രംഗത്തെത്തിയിരുന്നു.

Related News