Loading ...

Home USA

അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു 84 കാരനായ പവല്‍. അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്തെ പ്രമുഖ നേതൃത്വം വഹിച്ചിരുന്ന പവല്‍ മുഴുവന്‍ സേനകളുടെ ചുമതലയുള്ള ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1958ല്‍ ബിരുദ പഠനത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തിലൂടെയാണ് പവലിന്റെ തുടക്കം. 35 വര്‍ഷം സേനയില്‍ സേവനം അനുഷ്ഠിച്ചു. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരിക്കേ 1987ല്‍ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റു. 1989ല്‍ സംയുക്ത സൈനികമേധാവിയാക്കി പവലിനെ ജോര്‍ജ്ജ് ബുഷും നിയമിച്ചു. 2000ലാണ് സ്‌റ്റേറ്റ് സെക്രട്ടറിയായി പവല്‍ നിയമിതനായത്.

Related News