Loading ...

Home Kerala

ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല

പത്തനംതിട്ട: കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്ബാ തീരത്ത് ജാഗ്രതാ നിര്‍ദേശം. പമ്ബ, റാന്നി, ആറന്‍മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്ബയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. പമ്ബയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്ന സാഹചര്യത്തില്‍ തുലാമാസ പൂജക്കായി ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തില്‍ കൂടിയാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിനായി സം്ഥാനത്തിന്റെ പല കേന്ദ്രങ്ങളിലും കാത്തു നില്‍ക്കുന്ന അയ്യപ്പഭക്തര്‍ തിരികെ മടങ്ങണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Related News